മാധ്യമ പ്രവർത്തനം: ദുര്യോഗങ്ങൾക്കിടയിലെ സ്വാതന്ത്ര്യവും സ്വതന്ത്ര്യത്തിൻ്റെ ദുര്യോഗങ്ങളും.

മാധ്യമ പ്രവർത്തനം: ദുര്യോഗങ്ങൾക്കിടയിലെ സ്വാതന്ത്ര്യവും സ്വതന്ത്ര്യത്തിൻ്റെ ദുര്യോഗങ്ങളും.
May 3, 2024 03:23 PM | By PointViews Editr

  /കെ.കെ.വൈശമ്പായനൻ /

മേയ് 3 ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായി യുനെസ്കോ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുകയാണ്.

195 രാജ്യങ്ങൾ ലോകത്തുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 193 രാജ്യങ്ങൾ യുണൈറ്റഡ് നാഷൻസ് ഓർഗനൈസേഷനി (UNO) ൽ അംഗങ്ങളുമാണ്. യുഎൻ നടത്തിയ പഠനത്തിൽ മാധ്യമ പ്രവർത്തനത്തിൻ്റെ സ്ഥിതി യാണ് മുകളിലെ ചിത്രത്തിലുള്ളത്. കളർകോഡ് പരിശോധിച്ച് നോക്കിയാൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തനത്തിൻ്റെ സ്ഥിതി ഏവർക്കും ബോധ്യമാകും. ലോകത്തിൽ ഏറ്റവും സുരക്ഷിതവും സ്വതന്ത്രവുമായ മാധ്യമ പ്രവർത്തനം നടക്കുന്നത് സ്വീഡൻ നോർവേ, ഫിൻലാൻ്റ്, ഗ്രീൻലാൻ്റ് തുടങ്ങിയ ജനകീയ ജനാധിപത്യ പാരമ്പര്യമുള്ളതും പരിഷ്കൃത രാജ്യങ്ങളിലുമാണെന്ന് കാണാം. വെറും മുന്നോ നാലോ രാജ്യങ്ങൾ മാത്രം!

ഒരു വിധം തൃപ്‌തികമായ മാധ്യമ സ്വാതന്ത്യമുള്ള രാഷ്ട്രങ്ങളുടെ പട്ടിക പരിശോധിച്ചാൽ അമേരിക്ക (usa), കാനഡ, അലാസ്ക തുടങ്ങി സൗത്ത് അമേരിക്കയിലെ ദരിദ്ര രാഷ്ട്രങ്ങളിലൊന്നായ അർജൻ്റീനയും മാത്രമല്ല ഏറ്റവും പിന്നാക്ക ദരിദ്ര രാഷ്ട്രങ്ങള്ള ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ സൗത്ത് ആഫ്രിക്കയും നമീബിയയും വരുന്നു. എന്നാൽ നവോത്ഥാനം പൂത്തുലയുന്ന കേരളവും ധർമം വഴിഞ്ഞൊഴുകുന്ന ഭാരതവും മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ കാര്യത്തിൽ എവിടാണെന്ന് നോക്കൂ -

അതീവ ഗുരുതര പ്രതിസന്ധിയുള്ള മേഖലയിലാണ് സനാതന ഭാരതമുള്ളത്. അതും വൈശമ്പായൻ കുരുക്ഷേത്രയുദ്ധം തത്സമയം പ്രക്ഷേപണം ചെയ്ത ഭാരതത്തിൽ! സ്വദേശാഭിമാനം കൊണ്ട് നാടുകടത്തപ്പെട്ട രാമകൃഷ്ണപിള്ളയുടെ കേരളത്തിൽ ! യുദ്ധം കൊണ്ടും മതകീയ വിസ്ഫോടനങ്ങൾ കൊണ്ടും അസമാധാനം പുകയുന്ന ശ്രീലങ്കയിൽ പോലും കേരളത്തിൽ, ഭാരതത്തിലും ഉള്ള മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തേക്കാൾ മുകളിലാണ് മാധ്യമ സുരക്ഷിതത്വം!....

വല്ലാത്ത ധർമ്മ സംരക്ഷണം തന്നെ നമ്മുടേത് ! വല്ലാത്തൊരു നവകേരളം തന്നെടേയ് നമ്മുടേത് !

നമ്പർ വൺ തള്ളുകൾക്കിടയിൽ ശങ്കയ്ക്കോ അർത്ഥ- അർദ്ധശങ്കകൾക്കോ ഇടമില്ലാതെ ഒറ്റവാക്കിൽ ട്രോളാം - കഷ്ട്ടം......കഷ്ട്ടം.. കമ്യൂണിസ്റ്റ് ചൈനയിൽ പോലും പിണു കേരളത്തേക്കാൾ മാധ്യമ സ്വാതന്ത്ര്യമുണ്ടെന്ന് കണ്ടാൽ ഞെട്ടരുത് !.:.....

നമ്മുടെ മാധ്യമ പ്രവർത്തനത്തിന് എന്ത് സംഭവിച്ചു?

നാടൻ കോഴിയെ തിന്നുന്നത് നിർത്തി ബ്രോയ്ലർ ചിക്കൻ ചുട്ടു തിന്നാൻ തുടങ്ങിയപ്പോൾ വിവിധ തരം രോഗങ്ങൾ പടരുകയും ജീവൻ വെൻ്റിലേറ്ററിൽ ആകുകയും ചെയ്തു എന്ന് പറയുന്നതുപോലെ ആയി കേരളത്തിലെ മാധ്യമപ്രവർത്തനം. കേരളത്തിലെ മാധ്യമ പ്രവർത്തകരെ പല കാറ്റഗറിയിൽ തിരിക്കും മുൻപ് പ്രധാനമായും മൂന്ന് വിഭാഗമായി തിരിക്കാം.

1. സ്വയം വിൽപനയ്ക്ക് വച്ചവർ

2. കച്ചവട മാധ്യമ പ്രവർത്തകർ

3. ദരിദ്രവാസി മാധ്യമ പ്രവർത്തകർ.

ഇതിൽ സ്വയം വിൽപനയ്ക്ക് വച്ചവർ പ്രൊഫഷണലുകൾ എന്ന വരേണ്യവർഗ്ഗ മാധ്യമ പ്രവർത്തകരാണ്. പ്രത്യേകിച്ച് ഉറച്ച ആശയാദർശങ്ങൾ ഒന്നുമില്ല. മറ്റുള്ളവർക്ക് എന്ത് ദുരന്തം നേരിട്ടാലും ഞങ്ങൾക്ക് തിന്നണം, കുടിക്കണം, രമിക്കണം, സുഖിക്കണം, പണം സമ്പാദിക്കണം, സുരക്ഷിതരായി കഴിയണം, ഇത്രയുമേ അവർക്കുള്ളൂ.... ഇവരിൽ ബഹുഭൂരിപക്ഷവും ഭരണകർത്താക്കളുടെ പാദസേവകരും പുകഴ്ത്തുപാട്ടുകാരും മൂടുതാങ്ങികളും പിമ്പുകളും ഇല നക്കികളും, എന്തിനേറേ പറയണം അമേദ്യം കണ്ടാൽ പോലും അമൃതെന്ന് കരുതി Attachments! ഇവരെ ക്രാന്തദർശിയായ ഒ.വി.വിജയൻ ധർമ്മപുരാണത്തിൽ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമ പ്രവർത്തനത്തിൻ്റെ അധപതനവും പാരതന്ത്ര്യവും ഈ അടവച്ച് വിരിയിച്ചെടുത്ത പ്രൊഫഷണൽ ജേണലിസ്റ്റുകൾ നൽകിയ സംഭാവനകളാണ്. എന്ത് കണ്ടാലും ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന കുഞ്ചൻ നമ്പ്യാർ ഇക്വേഷൻ ഇവരെ കുറിച്ചുള്ളതാണ്. രണ്ടാമത്തെ കൂട്ടർ കച്ചവടക്കാരാണ്. മാധ്യമ പ്രവർത്തനത്തെ എങ്ങനെ കച്ചവടം ചെയ്യാം എന്ന് ചിന്തിക്കുന്നവർ. അവർ ചില പ്രത്യേക ചന്തകളിൽ ചില പ്രത്യേക ഉൽപ്പന്നങ്ങൾ മാർകറ്റ് ചെയ്യുന്നവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും ഇടത്തേക്ക് വളരുള്ളവരും താമരക്കുളത്തിൽ ഇറങ്ങി നിൽക്കുന്നവരുമാണ്. നേരേ പറഞ്ഞാൽ അവസരം പോലെ കമ്യൂണിസത്തിലേക്കും അവസരം മുതലെടുത്ത് ആര്യൻ ഹിന്ദുത്വയിലേക്കും ഒരേ സമയം കച്ചവടം ചെയ്യുന്നവർ. യഥാർത്ഥത്തിൽ കമ്യൂണിസവും വർഗ്ഗീയതകളും ഒരേ സമയം സംരക്ഷിച്ച് അവരുടെ സാധ്യതകൾ മുതലെടുത്ത് കഴിക്കുന്നവർ.

             മൂന്നാമത്തെ കൂട്ടർ ഇപ്പോഴും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. കുറച്ച് ആദർശം, കുറച്ച് ധാർമികത, കുറച്ച് ദാരിദ്ര്യം, കുറച്ച് സാമൂഹിക സേവനം തുടങ്ങി മാധ്യമ പ്രവർത്തനത്തിൻ്റെ തനത് പാരമ്പര്യം സദ്പേരും നില നിർത്താൻ നേർച്ചക്കോഴികളെപ്പോലെ ചിക്കി ചികഞ്ഞു നടക്കുന്നവർ. ബഹു ഭൂരിപക്ഷവും പ്രാദേശിക മാധ്യമ പ്രവർത്തനത്തിലും ഫ്രീലാൻസിലും ഒക്കെയായി നടക്കുന്നവർ. കുറേ പേർ ഓൺ ലൈനുകളുടെ പുത്തൻ സാങ്കേതികതകളെ ഉപയോഗിച്ച് ജീവിതം സുരക്ഷിതമാക്കാൻ ശ്രമിക്കുന്നവരുമായി മാറിയിട്ടുണ്ട്. ഇവർ ആദർശ വാൻമാരാണെന്ന് തീർത്തു പറയാൻ പറ്റാത്ത പുതിയൊരു ജനിതക പരമ്പര്യത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ഇവർക്കായി ചേരികൾ ഒരുക്കിയിരിക്കുകയാണ് ഭരണ വർഗ്ഗം. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ സിപിഎം ഉം പിന്നാക്ക മേഖലകളെ സ്വാധീനിക്കാൻ ഈ മൂന്നാം കക്ഷിയിൽപെട്ട മാധ്യമ പ്രവർത്തകരെ ഭക്തി കാട്ടിയും ഇസം തെറ്റിദ്ധരിപ്പിച്ചും ഒക്കെ വരുതിയിലാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരക്കാരെ വലയിലാക്കുന്ന മറ്റൊരു കൂട്ടർ ഇസ്ലാമിസ്റ്റുകളാണ്. പണവും സൗകര്യങ്ങളും നൽകി ഇവരെ സുഖിപ്പിച്ച് നിർത്തുകയും തങ്ങളുടെ വർഗ്ഗീയ അജണ്ടകൾ മറയ്ക്കാൻ ഒരു പരിചയാക്കുകയുമാണ് ഇസ്ലാമിസ്റ്റുകളുടെ രീതി. എന്നാൽ ഭക്തി ഭസ്മമായി തേച്ച് ദാസ്യവേല ചെയ്യണമെന്നും അതും ഫ്രീയായി ചെയ്തു കിട്ടണമെന്നുമാണ് താമര ഭരണയിലെ നിലപാട്. ഭയന്ന്, വണങ്ങി നിന്ന് തങ്ങളുടെ അടിത്തറ കെട്ട കമ്യൂണിസത്തിലെ വേഷം കെട്ടലുകളെല്ലാം മഹത്തരമാണെന്ന് പാടിപ്പുകഴ്ത്തി ഫ്രീയായി പാർട്ടിക്ക് സേവനം ചെയ്തു കൊടുത്തോണമെന്നാണ് കമ്യൂണിസത്തിലെ തൊഴിലാളി വർഗ്ഗ മാധ്യമപ്രവർത്തന സിദ്ധാന്തം.

കേരളത്തിലെയും ഇന്ത്യയിലെയും മാധ്യമ പ്രവർത്തന സ്വാതന്ത്ര്യം ആ മേൽപ്പറഞ്ഞ നിലപാടുകളിൽ തട്ടി നിൽക്കുകയാണിപ്പോൾ. കഴിഞ്ഞ 15 വർഷം കൊണ്ടാണ് ഇന്ത്യയിലെ മാധ്യമ പ്രവർത്തന മേഖല ഈ ശൂദ്ര നിലവാരത്തിലേക്ക് താഴ്ന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയും നെഹ്റുവും പട്ടേലും അംബേദ്ക്കറും നേതാജിയും വിനോബായും ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും മുതൽ എല്ലാ നേതാക്കളും മാധ്യമ പ്രവർത്തനം നടത്തുകയും മാധ്യമ സ്ഥാപനങ്ങൾ നടത്തുകയും ചെയ്തു. ക്രിസ്ത്യൻ മിഷനറിമാർ അച്ചടി മുതൽ മാധ്യമ പ്രവർത്തനം വരെ ഇന്ത്യയുടെ സ്വാതന്ത്യ ബോധം വളർത്താനായി സംഭാവന ചെയ്തു. ലിപിയും നിഖണ്ഡുവും എന്തിനേറേ, ഹിന്ദി എന്ന ഭാഷയെ വരെ ക്രോഡീകരിച്ച് നൽകിയത് ക്രിസ്ത്യൻ മിഷനറിമാരാണ്. നിലവാരമുള്ള മാധ്യമ പ്രവർത്തനത്തിൻ്റെ മടിത്തട്ടിൽ കിടന്നു വളർന്ന കോൺഗ്രസ് പിന്നീട് ഭരണത്തിലെത്തിയപ്പോൾ തങ്ങളുടേത് മാത്രമായ ഒരു മാധ്യമ പ്രവർത്തന പാരമ്പര്യമോ, ശൈലിയോ, കൂട്ടുകെട്ടോ സംരക്ഷിച്ചു നിർത്തിയില്ല എന്ന് മാത്രമല്ല ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ പ്രവർത്തനത്തെ പൂർണ്ണമായി അവഗണിച്ചു വിടുകയും ചെയ്തു. ഇതോടെ അധികാരത്തിന് വേണ്ടി മാത്രം അവസരം കാത്തിരുന്ന സംഘപരിവാരങ്ങളും കമ്യൂണിസ്റ്റ് വകഭേതങ്ങളും ചേർന്ന് തങ്ങളുടെ അഭിരുചിക്ക് ഇണങ്ങുന്ന ഏറാൻ മൂളികളായ മാധ്യമ പ്രവർത്തകരെ കണ്ടെത്തി ചെല്ലും ചെലവും നൽകി വളർത്താൻ തുടങ്ങി. കോൺഗ്രസിന് അപ്പോഴും അപകടം മണത്തില്ല. പുഴുക്കളായി കരുതിയ മാധ്യമ പ്രവർത്തകർക്ക് നക്കാപ്പിച്ചകൾ ഇട്ടു കൊടുത്ത് സംഘ പരിവാരങ്ങളും കമ്യൂണിസ്റ്റ് വകഭേതങ്ങളും മറ്റ് വർഗ്ഗീയ വിത്തുകളും കൈപ്പിടിയിലൊതുക്കുകയും അടിമകളും ചാവേറുകളുമാക്കി മാറ്റി കോൺഗ്രസിനെതിരെ പ്രയോഗിക്കുകയും ചെയ്തു. മികച്ച നേതാക്കളും ആശയവും ആദർശവും ഒക്കെയുണ്ടായിട്ടും 10 വർഷമായി അധികാരത്തിന് പുറത്ത് നിൽക്കുന്ന പരുവത്തിലേക്ക് കോൺഗ്രസിനെ എത്തിച്ചത് എതിർകക്ഷികൾ ഇട്ടു കൊടുത്ത അപ്പ കഷണം തിന്ന്, കോൺഗ്രസിനെതിരെയുള്ള വാർത്തകളെ പ്രചരിപ്പിച്ച ഗതികെട്ട മാധ്യമ പ്രവർത്തകരാണ്. മാധ്യമ പ്രവർത്തകരിലെ സ്വയം വിൽപ്പനയ്ക്കു വച്ചവരെ ബി ജെ പിയും സി പി എം ഉം വില കൊടുത്തു വാങ്ങി കോൺഗ്രസിനെതിരെ പ്രയോഗിച്ചുകൊണ്ടിക്കുന്നു ഇപ്പോൾ.

                പൊതുജനാഭിപ്രായം രൂപീകരിക്കുക, ചർച്ചയാക്കുക, തിരുത്തുക, മാറ്റങ്ങൾക്കായി പ്രേരിപ്പിക്കുക എതിർക്കുക എന്നീ ഘടകങ്ങളാണ് മാധ്യമ പ്രവർത്തിനുള്ളത്. നാലാംതൂണ് എന്നും ഫോർത്ത് എസ്‌റ്റേറ്റ് എന്നും വിളിക്കപ്പെടാറുള്ള മാധ്യമ പ്രവർത്തനത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെട്ടത് വർഗീയതകൾക്കും വിഭാഗീയതകൾക്കും വേണ്ടി നടുവു വളച്ചു കൊടുത്തപ്പോൾ ആണ്. മാധ്യമ പ്രവർത്തകർ അത് തിരിച്ചറിയാത്തത് അവർ പ്രത്യയശാസ്ത്ര പഠനം നടത്താത്തതുകൊണ്ടാണ്. അവർ പലതിനെയും തെറ്റിദ്ധരിച്ചിരിക്കുന്നു. അല്ല തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഭരണ വർഗ്ഗത്തിലെ നാണംകെട്ടവരെ താലോലിക്കലല്ല, അധികാരികളുടെ ആശയ അമേദ്യങ്ങളെ അമൃതാക്കി മാറ്റലല്ല, വ്യാജ നേതൃത്വങ്ങളെ പാടിപ്പുകഴ്ത്തി ഊതിവീർപ്പിച്ച് ജനങ്ങളുടെ മുകളിൽ ഭാരം കെട്ടി വയ്ക്കലല്ല തങ്ങളുടെ തൊഴിലെന്ന്മാധ്യമ പ്രവർത്തകർ തിരിച്ചറിയണം. മോടിയോടെ മോഡി, മിന്നൽ പിണറായി തുടങ്ങിയ നാണംകെട്ട തലക്കെട്ടുകളിട്ട് ദുരന്ത ബിംബങ്ങളെ മഹത്തായ ഇന്ത്യൻ സംസ്കാരത്തിന് മുകളിൽ തമോഗർത്ത കൊണ്ടുവന്നിടും പോലെ ആക്കിയെടുത്ത മാധ്യമ പ്രവർത്തകരാണ് നാടിൻ്റെ മറ്റൊരു ദുരന്തം.

               ഇന്ത്യൻ ഭരണഘടനയിലെ മൗലീകാവകാശങ്ങൾ സംബന്ധിച്ച വകുപ്പുകൾ എഴുതി തയാറാക്കിയത് ഇന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനം നടക്കുന്ന അമേരിക്കയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പരിശോധിച്ചാണ്. അഭിപ്രായ പ്രകടന സ്വതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്ര്യം തുടങ്ങിയവയൊക്കെ ആ വകുപ്പുകളിലാണ് വരുന്നത്. അമേരിക്കയോളം വളർന്ന വികസിത സ്വതന്ത്ര രാഷ്ട്രമാകാൻ വേണ്ടി 10 കൊല്ലം മുൻപ് വരെ മത്സരബുദ്ധിയോടെ മുന്നേറിയ ഇന്ത്യ ഇന്ന് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ്റെ നിലയിലേക്ക് താണെങ്കിൽ അതിനുത്തരവാദികൾ ഇവിടെയുള്ള മാധ്യമ പ്രവർത്തന രീതികൂടിയാണ്. ദാരിദ്യസൂചികയിൽ ബംഗ്ലാദേശിനും താഴെ111-ാം സ്ഥാനത്ത് എത്തി നിൽക്കുന്ന ഭാരതത്തിൻ്റെ ഊതിവീർപ്പിച്ച ബിംബങ്ങൾ ഇനിയെത്ര കാലം നിഷേധ ധിക്കാരങ്ങളുമായി നില നിൽക്കുമെന്നത് തീരുമാനിക്കാൻ മാധ്യമപ്രവർത്തനത്തിന് കഴിയും.. നട്ടെല്ല് നിവർത്തി, നെഞ്ച് വിരിച്ച് മനുഷ്യാവകാശത്തിന്നും മാധ്യമ പ്രവർത്തന സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാൻ സമയമായിരിക്കുന്നു.

                           ഉറങ്ങുന്ന മാധ്യമ പ്രവർത്തകരേ ഉണരൂ, അരി വില 65 ആയി. ആശുപത്രികൾ കൊള്ളസംഘമായി, പെട്രോൾ വില 109 ആയി. ഇനിയുമുണർന്നില്ലെങ്കിൽ നിങ്ങളുടെ മക്കൾ നട്ടെല്ലില്ലാത്ത ഉരഗങ്ങളും, രക്തം കൊതിക്കുന്ന കൊതുകുകളും പച്ചയ്ക്ക് മാംസം കടിച്ചുകീറുന്ന കഴുതപ്പുലികളും നിറഞ്ഞ ഒരു രാജ്യത്തിലെ അന്തേവാസികാളാകേണ്ടി വരും. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.


Media Activism: Freedom Among Tragedies and Tragedies of Freedom.

Related Stories
ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

Nov 11, 2024 09:00 AM

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ ദുരവസ്ഥകൾ....

ചതിയുടെ നവ കിരണങ്ങളിൽ പെട്ട് റിലൊക്കേറ്റ് ചെയ്യേണ്ടി വരുന്നതിൻ്റെ...

Read More >>
പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

Nov 8, 2024 06:57 AM

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി സിപിഎം.

പി.പി.ദിവ്യയെ ഒതുക്കിയെന്ന തോന്നലുണ്ടാക്കി ജനത്തെ പറ്റിക്കാൻ പുതിയ തട്ടിപ്പുമായി...

Read More >>
വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

Oct 17, 2024 01:10 PM

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്? പഠിക്കാം.

വിജ്ഞാന സമ്പദ് വ്യവസ്ഥയും ഡങ്കിപ്പനിയും തമ്മിലുള്ള ബന്ധമെന്ത്?...

Read More >>
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
Top Stories